പേപ്പാറ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു; ഇനി 70 ദിവസത്തേക്കുള്ള വെള്ളം മാത്രം
Mail This Article
×
തിരുവനന്തപുരം ∙ പേപ്പാറ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വേനൽമഴ നേരിയ തോതിൽ മാത്രം. ജലനിരപ്പ് വീണ്ടും താഴ്ന്നു. ഇന്നലെ 101.20 മീറ്ററാണ് ജലനിരപ്പ്. വെള്ളിയാഴ്ച 101.45 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച 10 മിനിറ്റ് നേരം വേനൽമഴ ലഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ചാറ്റൽ മഴ മാത്രം. നിലവിലെ കണക്കുകൾ പ്രകാരം അണക്കെട്ടിൽ ഇനി 70 ദിവസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്. തലസ്ഥാന നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന അണക്കെട്ടാണ് പേപ്പാറ. ഡാമിന്റെ പരമാവധി സംഭരണ ശേഷി 110.5 മീറ്റർ വരെയാണ്. 107.5 മീറ്റർ വരെ ജലം സംഭരിക്കാൻ മാത്രമേ വനം വന്യജീവി വകുപ്പ്, ജല അതോറിറ്റിക്ക് അനുമതി നൽകിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.