ADVERTISEMENT

വിഴിഞ്ഞം∙സാമൂഹികാരോഗ്യ കേന്ദ്രത്തിനായി പണിത പുതിയ 4 നില മന്ദിര ഉദ്ഘാടനം നീളുന്നു. കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കുമെന്നു പറഞ്ഞിരുന്നതാണ്. നിർമാണം മിക്കവാറും പൂർത്തിയായെങ്കിലും ഫയർആൻഡ് സേഫ്ടി വിഭാഗത്തിന്റെ സുരക്ഷ അനുമതി കിട്ടാത്തതാണ് പ്രവർത്തനം നീളുന്നതിനു കാരണമായി പറയുന്നത്. ഫയർഫോഴ്സ് വാഹനത്തിനു ഒരേസമയം വന്നുപോകുന്നതിനു നിലവിലെ പാതയ്ക്കു വീതി ഇല്ല. റോഡിന്റെ വീതി കുറഞ്ഞത് 6 മീറ്ററെങ്കിലും വർധിപ്പിക്കണമെന്നാണ് ആവശ്യമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിനായി 5 സെന്റോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. 

ഇതു സംബന്ധിച്ച് റവന്യു അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ന്യായമായ മാർക്കറ്റ് വില ലഭ്യമായാൽ ഭൂമി വിട്ടു നൽകാൻ ഉടമകൾ തയാറാണെന്നും ബന്ധപ്പെട്ട അധികൃതർ പറയുന്നു. എന്നാൽ ഇതിനു ബ്ലോക്ക്തലത്തിൽ ഫണ്ടില്ലാത്തതാണ് പ്രതിസന്ധി. സർക്കാർതല ഫണ്ടു ലഭ്യമാക്കണം. പുതിയ ബ്ലോക്ക് വരുന്നതിനോടനുബന്ധിച്ച് എസ്റ്റാബ്ലിഷ്മെന്റ് ഇനത്തിൽ 71 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളതായി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com