സാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്‌സിന് മലയാളം പള്ളിക്കൂടം സെന്റര്‍
Mail This Article
തിരുവനന്തപുരം∙ സ്‌കൂള്‍ തലത്തില്‍ മലയാളം പഠിക്കാത്തവര്‍ക്കും അടിസ്ഥാന മലയാളഭാഷാപഠനം ആഗ്രഹിക്കുന്നവർക്കുമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന 'പച്ചമലയാളം' സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മലയാളം പള്ളിക്കൂടത്തില്‍ സെന്റര്‍ അനുവദിച്ചു. ഞായറാഴ്ചകളില്‍ തൈക്കാട് ഗവ.മോഡല്‍.എച്ച്എസ്എല്‍പി സ്‌കൂളിലാണ് മലയാളം പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നത്. അപേക്ഷകര്‍ക്കു പതിനേഴു വയസ്സു പൂര്‍ത്തിയായിരിക്കണം. ഓൺലൈന്‍ ക്ലാസുകളും അവധി ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളും ഉണ്ടായിരിക്കും. ആറു മാസം വീതമുള്ള രണ്ട് സെമസ്റ്ററുകളായാണ് കോഴ്‌സ് നടത്തുക. അടിസ്ഥാന കോഴ്‌സ് ഫീ 4000 രൂപയും അഡ്വാന്‍സ് കോഴ്‌സ് ഫീ 6000 രൂപയുമാണ്. ഓൺലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2024 മേയ് 31. malayalampallikoodamtvm@gmail.com എന്ന വിലാസത്തിലേക്കാണ് ബയോഡാറ്റയും പത്താംക്ലാസ് സർട്ടിഫിക്കേറ്റിന്റെ കോപ്പിയും അയയ്ക്കേണ്ടത്. വിവരങ്ങള്‍ക്ക്: 9188863955.
മലയാളം പള്ളിക്കൂടത്തില്‍ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
മലയാളം പള്ളിക്കൂടത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. അക്ഷരക്കളരി, ഭാഷാപഠനക്കളരി, സാഹിത്യക്കളരി, എന്നീ ക്ലാസുകളിലേക്ക് അഞ്ചു വയസ്സു മുതല്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. തൈക്കാട് ഗവ.മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളില്‍ ഞായറാഴ്ചകളില്‍ രാവിലെ 10 മുതല്‍ 1 മണിവരെയാണ് ക്ലാസുകള്‍. വിവരങ്ങൾക്ക്: 9188863955, 949590395