ADVERTISEMENT

തിരുവനന്തപുരം∙ കടുത്ത ചൂടു മൂലം കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിൽ ഉപയോഗിച്ചത്  30.34 ലക്ഷം രൂപയുടെ വൈദ്യുതി. സെക്രട്ടേറിയറ്റിലെ 5 കൺസ്യൂമർ നമ്പറുകളിലായി 30,34,416 രൂപയുടെ ബില്ലാണ് കെഎസ്ഇബി നൽകിയത്. ചൂട് വർധിച്ചതോടെ കൂടുതൽ  ഓഫിസുകളിൽ എസി സ്ഥാപിച്ചതും പ്രവർത്തിപ്പിക്കാതിരുന്ന എസികളും മറ്റും പ്രവർത്തിപ്പിച്ചതും ആണ് ബിൽ തുക ഉയരാൻ കാരണം.

ഈ നിലയ്ക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ വർഷം 3.64 കോടി രൂപ വേണ്ടി വരും.  വേനൽ മഴ തുടങ്ങിയതിനാൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. മുൻ മാസങ്ങളിൽ 24 മുതൽ 26 ലക്ഷം രൂപ വരെ ആയിരുന്നു സെക്രട്ടേറിയറ്റിലെ വൈദ്യുതി ചാർജ്. 2022- 23ൽ 2.28 കോടിയും 2023- 24ൽ 2.85 കോടിയും സെക്രട്ടേറിയറ്റിലെ കറന്റ് ചാർജിനായി  ബജറ്റിൽ നീക്കിവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com