ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി നിരത്തിലിറക്കുന്ന സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് പരീക്ഷണ ഓട്ടത്തിന് എത്തി. പരീക്ഷണ ഓട്ടം കഴിഞ്ഞ് വണ്ടികളുടെ പ്രകടനം വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങൾ വരുത്തിയാകും ഇവ സർവീസിന് ഉൾപ്പെടുത്തുക. 40 സീറ്റുള്ള ബസിൽ പിന്നിലെ നിലയിൽ ഒഴികെ പുഷ്ബാക് സീറ്റുകളാണ്. ഏതെങ്കിലും കാരണവശാൽ എസി പ്രവർത്തിച്ചില്ലെങ്കിൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റിനെക്കാൾ കൂടുതലാണ്.

നിലവിലെ വോൾവോ ലോഫ്ലോർ എസി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റും. ആദ്യഘട്ടത്തിൽ 48 ബസുകളാണ് ടാറ്റ, ലെയ്‌ലൻഡ് കമ്പനികളിൽ നിന്നു വാങ്ങുക. ആകെ 220 ബസുകൾ വാങ്ങുകയാണ് ലക്ഷ്യം വില 36–38 ലക്ഷം രൂപ വീതമാണ്. ഈ ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. എന്നാൽ, 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തു നിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾ മാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തു തന്നെ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com