ADVERTISEMENT

കന്യാകുമാരി∙ കന്യാകുമാരിയിൽ ഇന്നലെ സന്ദർശകരുടെ വൻ തിരക്ക്.വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 3 ദിവസങ്ങളായി നടത്തിയ ധ്യാനത്തെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.  അത്  ശനിയാഴ്ച വൈകിട്ടോടെ നീക്കിയതിനെത്തുടർന്നാണു തിരക്കു കൂടിയത്. ഇന്നലെ പുലർച്ചെ സുര്യോദയം കാണാനും കടൽത്തീരത്ത് വിനോദസഞ്ചാരികൾ തടിച്ചുകൂടി.

വിവേകാനന്ദ സ്മാരകത്തിൽ രാവിലെ 8  മുതൽ  സന്ദർശകരുടെ നീണ്ട നിര കാണാമായിരുന്നു. സ്മാരകത്തിലെ ധ്യാനമണ്ഡപത്തിൽ ഇന്നലെ ഒട്ടേറെ വിനോദസഞ്ചാരികൾ ധ്യാനം നടത്തി.  കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, ഗാന്ധിമണ്ഡപം,  കാമരാജ് സ്മൃതി മണ്ഡപം, വിവേകാനന്ദ കേന്ദ്രത്തിലെ മാതാ ക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, എന്നിവിടങ്ങളിലും വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com