ADVERTISEMENT

തിരുവനന്തപുരം∙ പട്ടം എസ്‌യുടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍ സുഗതകുമാരിയുടെ ജന്മനക്ഷത്ര വൃക്ഷമായ കാഞ്ഞിരത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്‌യുടി ഈ പദ്ധതി ഏറ്റെടുത്ത് ‘സുഗതനക്ഷത്ര ഉദ്യാനം’ എന്ന് നാമകരണം ചെയ്തു.

sugathavanam-project-2

ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ (മുന്‍ മിസോറാം ഗവര്‍ണര്‍), ഡോ. ലക്ഷ്മി (സുഗതകുമാരി ടീച്ചറുടെ മകള്‍), ഡോ. ജോര്‍ജ് ഓണക്കൂര്‍ (പ്രശസ്ത സാഹിത്യകാരന്‍), ജി.ശങ്കര്‍ (ആര്‍ക്കിടെക്ട്), രഞ്ജിത്ത് കാര്‍ത്തികേയന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ചീഫ് ലയ്സണ്‍ ഓഫിസര്‍ രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവർ പങ്കെടുത്തു.

sugathavanam-project-3

പുതുതലമുറയില്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ‘അമ്മു’ എന്ന ഹ്രസ്വചിത്രം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സുഗതകുമാരി നവതി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിൽ ‘സുഗത വനങ്ങള്‍’ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com