ADVERTISEMENT

കഴക്കൂട്ടം∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിനുള്ളിൽ ബിടെക് ബിരുദം നേടിയ 6 പേർ ചേർന്ന് ഉണ്ടാക്കിയ സ്റ്റാർട്ട് അപ് ഡ്രൈവിങ് സ്കൂൾ സൂപ്പർ ഹിറ്റാണ്. ഡ്രൈവിങ് സ്കൂളുകൾക്കു വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറിന് ആവശ്യക്കാർ ഇല്ലാതെ വന്നതോടെയാണ് സ്വന്തമായി സ്റ്റാർടപ് എന്ന ആശയം ഉദിച്ചത്. ഇവർ ചേർന്ന് ഉണ്ടാക്കിയ ഐടേൺ (iTurn) എന്ന സ്റ്റാർട്ട് അപ്പിന് സർവകലാശാല ഇൻകുബേഷൻ സെന്റർ കാര്യവട്ടം ക്യാംപസിനുള്ളിൽ അനുവദിച്ചു.ഇവിടെ വച്ചാണ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് പരിശീലനം കൊടുക്കുന്നത്. പുതിയ ഡ്രൈവിങ് പരിഷ്കാരം വരുന്നതിനു മുൻപു തന്നെ ഇവർ പരിശീലന പദ്ധതിയിൽ റിവേഴ്സ്, പാരലൽ പാർക്കിങ്, കയറ്റത്തിൽ വാഹനം നിർത്തി മുന്നോട്ട് എടുക്കൽ എന്നിവയെല്ലാം സിലബസിൽ ഉൾപ്പെ‌ടുത്തി. ലൈസൻസ് എടുക്കാൻ സാധാരണ ഡ്രൈവിങ് സ്കൂളുകൾക്ക് ഉള്ളതുപോലെ പ്രത്യേക പാക്കേജ് ഇവിടെ ഇല്ല.പകരം മണിക്കൂറുകളുടെ അടിസ്ഥാനത്തിലാണ് ഫീസ്. വേഗം പഠിക്കുന്നവർക്കു ഫീസ് കുറയും.

എന്നാൽ കൂടുതൽ സമയം എടുത്തു പഠിക്കുന്നവർക്ക് പരിശീലനം നേടുന്ന മണിക്കൂറിന്റെ അടിസ്ഥാനത്തിൽ ഫീസ് കൂടും. പ്രത്യേക തയാറാക്കിയ ട്രാക്കിലാണു ആദ്യ പരിശീലനം. തിരക്കുള്ള റോഡിൽ വാഹനം ഓടിക്കാൻ തക്ക പരിശീലനം കിട്ടി എന്ന് ബോധ്യപ്പെട്ടാലേ ലൈസൻസ് എടുക്കാനുള്ള മോട്ടർ വാഹന വകുപ്പിന്റെ ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളൂ. ബിടെക് ബിരുദം നേടിയ ജിജോ, വൈഷ്ണവ്, ആകാശ്, അർഷാദ്, പാർവതി, പ്രിൻസ് എന്നിവരാണ് സ്റ്റാർടപ്പിന്റ പിന്നിൽ ഉള്ളത്. നിലവിൽ കാര്യവട്ടം ക്യാംപസിൽ മാത്രമാണ് പരിശീലനത്തിനുള്ള സൗകര്യം ഉള്ളത്. കേരള സ്റ്റാർട്ട് അപ് മിഷനിൽ നിന്ന് ലഭിച്ച മൂന്നു ലക്ഷം രൂപ കൊണ്ട് രണ്ടു പഴയ കാറുകൾ വാങ്ങിയാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ 5 പുതിയ കാറുകൾ ഉണ്ട്. ഇതിനകം ഏതാണ്ട് 1000 പേർ പരിശീലനം നേടി ലൈസൻസ് എടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com