ADVERTISEMENT

നാഗർകോവിൽ∙ തമിഴ്നാ‌ടിന്റെ കിഴക്കൻമേഖലയിൽ ട്രോളിങ് നിരോധനം അവസാനിച്ചതിനെത്തുടർന്ന് കന്യാകുമാരി ചിന്നമുട്ടം മത്സ്യബന്ധന തുറമുഖത്തു നിന്നു ആദ്യ ദിനം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് 3 കോടി രൂപ വില വരുന്ന മത്സ്യസമ്പത്ത്. 293 ബോട്ടുകളാണ് ആദ്യദിനത്തിൽ പുലർച്ചെ 5 മണിയോടെ കടലിൽ പോയത്. രാത്രി 9 മണിയോടെ ഇവ മടങ്ങി എത്തി.  നെമ്മീൻ, പാര, വിളമീൻ, നെടുവ, മുട്ടി, കണവ, ചൂര, നവര, അയല തുടങ്ങിയയിനം മത്സ്യങ്ങളാണ് ആദ്യദിനത്തിൽ കൂടുതലായി  ലഭിച്ചത്. ജില്ലയ്ക്കകത്തും പുറത്തു നിന്നും കേരളം ഉൾപ്പെടെയുള്ള  ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേർ മത്സ്യം വാങ്ങാനായി എത്തിയിരുന്നു. ഇതേത്തുടർന്ന് ചിന്നമുട്ടം മത്സ്യബന്ധനതുറമുഖം വീണ്ടും സജീവമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com