ADVERTISEMENT

കന്യാകുമാരി∙ രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് ത്രിവേണി സംഗമ തീരത്ത് എൻസിസി കേഡറ്റുകൾ യോഗാഭ്യാസം നടത്തി. തൂത്തുക്കുടി 3-ടിഎൻ നേവൽ, നാഗർകോവിൽ 11- ടിഎൻ ആർമി ബറ്റാലിയൻ എൻസിസി യൂണിറ്റുകൾ ചേർന്നു നടത്തിയ യോഗാഭ്യാസത്തിൽ സ്കൂൾ, കോളജ് കേഡറ്റുകളാണ് പങ്കെടുത്തത്. കമാൻഡിങ് ഓഫിസർ എസ്. ഗണേഷ് പിള്ള ചടങ്ങിൽ മുഖ്യാതിഥിയായി. യോഗാ പരിശീലകരായ എൻ. സജിത, ജീവിത മുത്തുസ്വാമി എന്നിവർ നേതൃത്വം നൽകി. നാഗർകോവിൽ ഹിന്ദു കോളജിലെ മലയാളി വിദ്യാർഥിനി ആദിത്യ ഉൾപ്പെടെ 150ലേറെ എൻസിസി കേഡറ്റുകൾ പങ്കെടുത്തു.

നെയ്യാറ്റിൻകര ∙ രാജ്യാന്തര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്കാരിക വേദികളുടെയും നേതൃത്വത്തിൽ യോഗ ക്ലാസുകളും സെമിനാറുകളും നടത്തി.

നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി നടത്തിയ യോഗ ദിനാചരണവും സെമിനാറും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്യുന്നു
നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി നടത്തിയ യോഗ ദിനാചരണവും സെമിനാറും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്യുന്നു

∙ നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി, ആലുംമൂട് രാജീവ് ഗാന്ധി ഭവനിൽ നടത്തിയ യോഗ ദിനാചരണവും സെമിനാറും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. ഡോ. സജ്ന, പരിശീലകൻ അരുൺ വൈഷ്ണവ്, നേതാക്കളായ ചമ്പയിൽ സുരേഷ്, മഞ്ചവിളാകം ജയകുമാർ, ആർ.എസ്.സുരേഷ് കുമാർ, പൂഴിക്കുന്ന് സതീഷ്, ഐ.എൽ.ഷെറിൻ, ഐ.ശ്രീകല, പി.എസ്.അജയാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി.

∙ വാഴിച്ചൽ ഇമ്മാനുവൽ കോളജ് ഇംഗ്ലിഷ് വിഭാഗം നടത്തിയ യോഗ ദിന പരിപാടി ഡോ. സലിം ജോസ് ഉദ്ഘാടനം ചെയ്തു. മാനേജർ മോൺ. ജി.ക്രിസ്തുദാസ്, പ്രിൻസിപ്പൽ ഡോ. വിജയകുമാർ, പ്രഫ. സി.സനൽ കുമാർ, പ്രഫ. ബി.എസ്.മനോജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

കാഞ്ഞിരംകുളം മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ യോഗ പരിശീലനം
കാഞ്ഞിരംകുളം മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ യോഗ പരിശീലനം

∙ കാഞ്ഞിരംകുളം മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ യോഗ ദിനാചരണത്തിന് അക്കാദമിക് കോ ഓർഡിനേറ്റർ രമ്യ, സിന്ധു, അശ്വതി ജി.നായർ തുടങ്ങിയവർ നേതൃത്വം നൽകി.

നാഗർകോവിൽ∙  ഭാരത് മാതാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാജ്യാന്തര യോഗാദിനം ആചരിച്ചു. നാഗർകോവിൽ പാർവതിപുരം ബിഎംഎസ് ജില്ലാ ഓഫീ സിൽ ജില്ലാ പ്രസിഡന്റ് എം.എസ്.മണികണ്ഠന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്  കെ.വെങ്കിട്ട് രാഘവൻ,  ജനറൽ സെക്രട്ടറി എസ്.രാജാമണി, ട്രഷറർ വി.എസ്.അജിത, ഭാരത്  മാതാ സേവാ ട്രസ്റ്റ് സെക്രട്ടറി കെ.മുരുകേശൻ,  ട്രഷറർ എസ്.കുമാരദാസ് എന്നിവർ പ്രസംഗിച്ചു.  യോഗാ പരിശീലകൻ ആർ.രാധാ കൃഷ്ണൻ ക്ലാസ് നടത്തി. നൂറോളം പേർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com