സർക്കാര് വാഹനമെന്ന വ്യാജേന മണ്ണെണ്ണ കടത്താൻ ശ്രമം
Mail This Article
×
പാറശാല∙ സർക്കാരിന്റെ ബോർഡ് പതിപ്പിച്ച പിക്കപ് വാനിൽ കടത്താൻ ശ്രമിച്ച രണ്ടായിരം ലീറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ദേശീയപാതയിൽ അമരവിള ഭാഗത്ത് ടയർ പഞ്ചർ ആയി കിടന്ന വാഹനം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പതിനൊന്നു ബാരലുകളിലായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കണ്ടെത്തിയത്. വാഹനത്തിലെ ഡ്രൈവർ കടന്നുകളഞ്ഞു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ റേഷൻ കടകളിൽ നിന്ന് കുറഞ്ഞ വിലയ്ക്കു സംഭരിക്കുന്ന മണ്ണെണ്ണയാണ് വാഹനത്തിലുണ്ടായിരുന്നത്.
മത്സ്യബന്ധന ബോട്ടുകൾക്കു വിൽക്കാൻ വേണ്ടി എത്തിച്ചതാകും എന്നാണ് നിഗമനം. പരിശോധനകളിൽ നിന്നു രക്ഷപ്പെടാനാണ് ഗവൺമെന്റ് ഒാഫ് കേരള എന്ന ബോർഡ് പതിച്ചതെന്ന് സംശയിക്കുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന മണ്ണണ്ണസിവിൽ സപ്ലൈസ് ഗോഡൗണിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.