ADVERTISEMENT

കഴക്കൂട്ടം∙ കുളത്തൂർ ആറ്റിപ്ര വാർഡിലെ പല സ്ഥലങ്ങളിലും  9 ദിവസമായി  ജലവിതരണം മുടങ്ങിയതിനെത്തുടർന്ന്  കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും പങ്കെടുത്തു. കുഴിവിള ജംക്‌ഷൻ, തമ്പുരാൻ മുക്ക്, കരിമണൽ, വേളിമല, ആക്കുളം നിഷിനു സമീപം, കോരാളം കുഴി പ്രദേശങ്ങളിലാണ് ജലക്ഷാമം.  

മൺവിള ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പിൽ 8 ദിവസം മുൻപ് ഇടവക്കോട് പാലത്തിനു സമീപം ചോർച്ചയുണ്ടായതോടെയാണ് പ്രശ്നം തുടങ്ങിയത്. കുളത്തൂർ വാർഡ് കൗൺ‌സിലർ ബി. നാജ, ആറ്റിപ്ര വാർഡ് കൗൺസിലർ എ. ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായണ് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചത്. 

പിന്നാലെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും എത്തി.  പ്രശ്നം ഉടൻ പരിഹരിക്കുമെന്നും എയർ വാൽവ് ശരിയാക്കുന്ന ജോലി ആരംഭിച്ചതായും ചീഫ് എൻജിനീയർ  ഉറപ്പു നൽകിയതോടെ പ്രതിഷേധം അവസാനിച്ചു.  പൈപ്പിൽ എയർ കയറിയതിനെത്തുടർന്നുള്ള പമ്പിങ്ങ് തകരാർ    പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി  വാട്ടർ അതോറിറ്റി  അറിയിച്ചു. മൂന്നു ദിവസം മുൻപ് പുല്ലുകാട്ടിൽ  നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചതിനെത്തുടർന്ന് .  അടുത്ത ദിവസം പുലർച്ചെ  ജല വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. ജല ക്ഷാമം ഉള്ളിടത്ത്  ടാങ്കറിൽ നഗരസഭ വെള്ളം എത്തിക്കുമെന്ന് കൗൺ‍സിലർമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com