ADVERTISEMENT

തിരുവനന്തപുരം ∙ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരിച്ച ജോയിയുടെ മാതാവിന് വീട് നിർമിച്ചു നൽകാനുള്ള കോർപറേഷന്റെ സന്നദ്ധത സർക്കാരിനെ അറിയിക്കാൻ പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. യുഡിഎഫ് അംഗങ്ങളുടെ ബഹിഷ്ക്കരണത്തിനും ബിജെപി പ്രതിനിധികളുടെ രൂക്ഷമായ ബഹളത്തിനും ഇടയിലാണ് പ്രമേയം പാസാക്കിയത്. സർക്കാരിന്റെ അനുമതിയും ഭൂമിയും ലഭിച്ചാൽ സ്പോൺസർഷിപ് വഴി ജോയിയുടെ മാതാവിന് വീട് നിർമിച്ചു നൽകാനാണ് കോർപറേഷന്റെ പദ്ധതി.

തിരുവനന്തപുരം കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ ശുചീകരണ തൊഴിലാളി ജോയി  മരണമടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ .
തിരുവനന്തപുരം കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗത്തിൽ ശുചീകരണ തൊഴിലാളി ജോയി മരണമടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ .

ജോയിക്ക് ആദരാഞ്ജലി അർപ്പിച്ചും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചുമാണ് യോഗം ആരംഭിച്ചത്. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രം നന്ദി പറഞ്ഞതു ബിജെപിയിലെ തിരുമല അനിൽ പരമാർശിച്ചതോടെ ബഹളം തുടങ്ങി. ഇതിനിടെ, ഒരു കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകൾ ഉയർത്തി ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. 

വനിതാ കൗൺസിലർമാർ നടുത്തളത്തിലിറങ്ങിയെങ്കിലും അൽപ നേരത്തെ ബഹളത്തിനു ശേഷം തിരികെ പോയി. ഇതിനിടെ ഡപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ പ്രസംഗത്തിൽ പ്രകോപിതരായ ബിജെപി അംഗങ്ങൾ വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.ഇതിനിടെ യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചെങ്കിലും കൗൺസിലർ അവസാനിക്കുന്നതു വരെയും ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടർന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിൽ, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പി. പത്മകുമാർ , ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ, എസ്. സുരേഷ് കുമാർ, എസ്. സലിം, വി.എസ്. സുലോചനൻ, മേരി പുഷ്പം, അംശു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com