ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തേക്ക് വന്ന  മൂന്നാമത്തെ കപ്പൽ–നാവിയോസ് ടെംപോ– ഇന്നലെ രാവിലെ ബെർത്തിൽ അടുത്തു. കൊളംബോ തുറമുഖത്തു നിന്നു ഇന്നു പുലർച്ചെ എത്തിയ കപ്പലിനെ രാവിലെ എട്ടരയോടെയാണ് ബെർത്തിലെത്തിച്ചത്. കണ്ടെയ്നറുകളുടെ വലിയ ശേഖരവുമായി എത്തിയ കപ്പലിലേക്ക് തുറമുഖത്തു സംഭരിച്ച ശേഷിച്ച കണ്ടെയ്നറുകളിൽ 863 എണ്ണം ലോഡു ചെയ്യുന്ന ദൗത്യം ഇന്നലെ തന്നെ തുടങ്ങി. ലോഡിങ് പൂർത്തിയാക്കുന്നതനുസരിച്ചു കപ്പൽ ഇന്ന് ചെന്നൈക്കു പോകുമെന്നാണ് വിവരം.

ലോഡിങ് പൂർത്തിയായില്ലെങ്കിൽ മടക്ക യാത്ര അടുത്ത ദിവസത്തേക്കു നീളും. കഴിഞ്ഞ ആഴ്ചകളിൽ ആദ്യ കണ്ടെയ്നർ മദർ ഷിപ് സാൻ ഫെർണാണ്ടോ,  രണ്ടാമത്തെ  കണ്ടെയ്നർ കപ്പൽ മാറിൻ അസൂർ എന്നിവ ഇവിടെ അടുത്തു മടങ്ങിയിരുന്നു. 261 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള നാവിയോസ് ടെംപോയിൽ ആകെ 20 ക്രൂവിൽ ക്യാപ്റ്റനുൾപ്പെടെ എല്ലാ പേരും ഫിലിപ്പൈൻസിൽ നിന്നുള്ളവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com