ADVERTISEMENT

തിരുവനന്തപുരം∙ കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലും ഉത്തരാഖണ്ഡിൽ നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് കേരള ഗവ. നഴ്സസ് യൂണിയൻ (കെജിഎൻയു). ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ദിനവും വർധിച്ചുവരികയാണ്. ഉത്തരാഖണ്ഡിലെ നഴ്സും കൊൽക്കത്തയിലെ ഡോക്ടറും ക്രൂരമായ പീഡനത്തിന് ഇരയായതിനു ശേഷമാണ് കൊലപ്പെട്ടത്. ഇനിയും ഈ രീതിയിലുളള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല.

ആരോഗ്യപ്രവർത്തകർക്കു മേൽ ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ലാത്ത വിധം നിയമങ്ങൾ ശക്തമാക്കണം. കേന്ദ്ര സംരക്ഷണ നിയമം അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാര്‍ തയാറാകണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്നും കെജിഎൻയു ആവശ്യപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച കരിദിനമായി ആചരിക്കാനും കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിയിൽ പ്രവേശിക്കാനും സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഡ്യം അറിയിക്കുന്നതായും കെജിഎൻയു സംസ്ഥാന ജന. സെക്രട്ടറി എസ്.എം.അനസ് അറിയിച്ചു.

English Summary:

PG Doctor and Nurse Murder: KGNU Demands Appropriate Punishment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com