ADVERTISEMENT

നെടുമങ്ങാട്∙ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പനവൂർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ പുഷ്പ കൃഷിയുടെ വിളവെടുപ്പ്, മീന്നിലം വാർഡിലെ ദീപ്തി കുടുംബശ്രീ ഒരുക്കിയ പൂപ്പാടം കൃഷിത്തോട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി, തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് രണ്ട് ഹെക്ടർ പ്രദേശത്ത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പൂ കൃഷി ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം.സുനിൽ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ പി.ലേഖ, എസ്.രാജേന്ദ്രൻ നായർ, കെ.എൽ.രമ, എസ്.കെ.ശൈല, കൃഷി ഓഫിസർ പി.കെ.സൗമ്യ, കൃഷി അസിസ്റ്റന്റ് ആർ.സജി, കുടുംബശ്രീ പ്രസിഡന്റ് എസ്.എസ്.ബിന്ദു എന്നിവർ നേതൃത്വം നൽകി. പനവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 15ൽ പരം ഗ്രൂപ്പുകളാണ് പൂ കൃഷിയിൽ പങ്കാളികളായത്.

English Summary:

Blooming Success: Women-led Flower Initiative Lights Up Onam in Nedumangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com