കഴക്കൂട്ടത്ത് വനിതകൾക്കായി ഷീ ലോഡ്ജ്
Mail This Article
കഴക്കൂട്ടം∙ നഗരത്തെ സ്ത്രീ സൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ‘നിവാസം’ വനിതാ ഷി ലോഡ്ജ് കഴക്കൂട്ടത്ത് ഒരുങ്ങി.വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപപ്രദേശങ്ങളിലും എത്തുന്ന സ്ത്രീകൾക്കു കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുവാൻ ഒരിടം അതാണ് നിവാസം വനിതാ ഷീ ലോഡ്ജ്,മത്സര പരീക്ഷകൾക്കും അഭിമുഖത്തിനും മറ്റുമായി എത്തുന്നവർക്ക് മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ കഴക്കൂട്ടം സോണൽ ഓഫിസിന് സമീപം നാലു നിലകളിലായി 5 എസി റൂം ഉൾപ്പെടെ 22 റൂമുകളുടെ നിർമാണം പൂർത്തിയായി.
വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഉണ്ട്. നാലു കോടി 75 ലക്ഷം രൂപയാണ് ചെലവ്.ഐ ടി നഗരമായ കഴക്കൂട്ടത്ത് ഉയർന്ന വാടക നൽകി വീടുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിത ജീവനക്കാർക്കും മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇവിടെ താമസിക്കുന്ന വിദ്യാർഥികൾക്കും ലോഡ്ജ് ആശ്വാസമാകും. ഓണത്തിന് ഉദ്ഘാടനം ചെയ്യും. മുൻ മേയർ വി.കെ. പ്രശാന്താണ് 2019ൽ ആണ് ലോഡ്ജിനു തറക്കല്ലിട്ടത്.