ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും അടിപൊളി ഓണപ്പാട്ട്. നിയമസഭാ സെക്രട്ടേറിയറ്റിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് എം.കെ.രാജന്റെ രചനയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ബിജു ഡേവിഡ് ജോൺസ് സംഗീതം നൽകി, പിന്നണി ഗായകൻ അൻവർ സാദത്തിനൊപ്പം നിയമസഭാ ജീവനക്കാരും ചേർന്ന് ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഓണപ്പാട്ട് അൻജോസ് മീഡിയ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

വർത്തമാനകാലത്തെ ഓണക്കാഴ്ചകൾ പ്രതിബിംബിക്കുന്ന പാട്ടിന്റെ നിർമാണം കേരള ലെജിസ്‌ലേച്ചർ എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൽഎസ്ഇഒ) ജനറൽ സെക്രട്ടറിയും നിയമസഭാ അണ്ടർ സെക്രട്ടറിയുമായ വി.എ.ബിനു ആണ് നിർവഹിച്ചിരിക്കുന്നത്. നിയമസഭാ പാട്ട് കൂട്ടത്തിലെ ഗായകനും എഡിറ്റർ ഓഫ് ഡിബേറ്റ്‌സുമായിരിക്കെ അകാലത്തിൽ വിടപറഞ്ഞ എസ്.ജയകൃഷ്ണന്റെ ഓർമകൾക്ക് പ്രണാമമർപ്പിക്കുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

English Summary:

The Kerala Legislative Assembly staff has released a beautiful Onam song, composed by M.K. Rajan and sung by renowned playback singer Anwar Sadath. The song, which also features the Assembly staff in the video, is a tribute to the late S. Jayakrishnan and captures the essence of contemporary Onam celebrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com