ADVERTISEMENT

തിരുവനന്തപുരം ∙ മരച്ചീനി ഇലയിൽ നിന്ന് കീടനാശിനി എന്നു കേട്ടപ്പോൾ നെറ്റി ചുളിച്ചവർക്കുള്ള മറുപടിയായിരുന്നു ഡോ.സി.എ.ജയപ്രകാശിന്റെ(64) കണ്ടുപിടിത്തം. നിരോധിത കീടനാശിനികളുടെ പ്രയോഗം കൃഷിയെയും പരിസ്ഥിതിയെയും നശിപ്പിക്കുമെന്ന് ബോധ്യമായപ്പോഴാണ് ജൈവ കീടനാശിനി എന്ന ആശയത്തിന് ജയപ്രകാശ് വിത്തിട്ടത്. നന്മ, മേന്മ, ശ്രേയ എന്നീ ജൈവ കീടനാശിനികൾ മരച്ചീനി ഇലയിൽ നിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്തു. 

  ശാസ്ത്ര ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ നിമിഷമായിരുന്നു അത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശാസ്ത്ര ലോകത്തിനും കനത്ത നഷ്ടമായി.കാർഷിക ഗവേഷണ മേഖലയിൽ രാജ്യത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായ ജയപ്രകാശ് പക്ഷാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച അന്തരിച്ചത്. സംസ്കാരം നടത്തി. 

കീടനാശിനി മാത്രമല്ല, നിരവധി കർഷക സൗഹൃദ സാങ്കേതികവിദ്യകളും ഉൽപന്നങ്ങളും ജയപ്രകാശിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചിട്ടുണ്ട്. മരച്ചീനി ഇലയിൽ നിന്നുള്ള പ്രകൃതി വാതകം ഉദാഹരണം. ജൈവ കീടനാശിനി സംബന്ധിച്ച സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റും ലഭിച്ചിട്ടുണ്ട്. സാമൂഹിക സേവന പ്രവർത്തനങ്ങളിലും ജയപ്രകാശ് സജീവമായിരുന്നു. തുടർച്ചയായി 30 വർഷത്തിലേറെ രക്തം ദാനം ചെയ്തിട്ടുണ്ട്. 

മഹാത്മാഗാന്ധി സർവകലാശാലയിൽ വിസിറ്റിങ് പ്രഫസറായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തിനു ശേഷം വിശ്രമത്തിലായിരുന്നു. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗമായി കഴിഞ്ഞ ആഴ്ചയാണ് ജയപ്രകാശിനെ സർക്കാർ നാമ നിർദേശം ചെയ്തത്.  ഒട്ടേറെ അവാർഡുകളും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com