ADVERTISEMENT

തിരുവനന്തപുരം∙ 29ന് നഗരത്തിലെ പകുതിയിലധികം പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ജല അതോറിറ്റിയുടെ അരുവിക്കരയിലെ 86 എംഎൽഡി ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ജലവിതരണം ഭാഗികമായി മുടങ്ങുന്നത്. ഉപഭോക്താക്കൾ മുൻകരുതലെടുക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.

വെള്ളം മുടങ്ങുന്ന പ്രദേശങ്ങൾ: വഴയില,ഇന്ദിര നഗർ,പേരൂർക്കട,ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റെക്സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മാനസികാരോഗ്യ കേന്ദ്രം, സ്വാതി നഗർ, സൂര്യ നഗർ, പൈപ്പിൻ മൂട്, ജവാഹർ നഗർ, ഗോൾഫ് ലിങ്ക്സ്, കവടിയാർ, ദേവസ്വം ബോർഡ് ജംക്‌ഷൻ, ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളജ്, ഗാന്ധിപുരം,ചെമ്പഴന്തി,പൗഡിക്കോണം,കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, ആലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാംപ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ, ആർസിസി, ശ്രീചിത്ര, പുലയനാർകോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂർ, പ്രശാന്ത് നഗർ, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം,പുത്തൻപള്ളി, ആറ്റുകാൽ,വലിയതുറ,പൂന്തുറ, ബീമാപള്ളി, മാണിക്യവിളാകം, മുട്ടത്തറ, പുഞ്ചക്കരി, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പിടിപി, കൊടുങ്ങാനൂർ,കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല.

English Summary:

The Kerala Water Authority has announced a water supply disruption in over half of Thiruvananthapuram city on the 29th. The disruption, lasting from 10 am to 6 pm, is due to urgent maintenance at the Aruvikkara water treatment plant. Residents in the affected areas are advised to take necessary precautions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com