കന്യാകുമാരി ജില്ലയിൽ തേങ്ങ വില ഉയർന്നു; ഒരു കിലോ തേങ്ങയ്ക്ക് 50–55 രൂപ
Mail This Article
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയിൽ തേങ്ങ വില ഉയർന്നു. നാഗർകോവിൽ മാർക്കറ്റിൽ ഒരു കിലോ തേങ്ങയ്ക്ക് 50–55 രൂപയായിരുന്നു ഇന്നലെ വില. ഉൽ പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ല്ലയിൽ 25,000 ഹെക്ടറിൽ തെങ്ങ് കൃഷി ചെയ്തു വരുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കലാണ് ഉൽപാദനം നടക്കുക. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയ്ക്ക് തമിഴ്നാടിന്റെ മറ്റുജില്ലകളിൽ ആവശ്യക്കാർ ഏറെയാണ്. പ്രത്യേകിച്ചു നാഗർകോവിലിന് സമീപം ഈത്താമൊഴിയിൽ ഉൽപാദിപ്പിക്കുന്ന തേങ്ങയ്ക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. ജില്ലയിൽ നിന്നും അനവധി ലോഡ് തേങ്ങ വിവിധ ജില്ലകളിലേക്ക് കയറ്റി അയച്ചു വരുന്നു.
ജില്ലയിൽ തെങ്ങ് കൃഷിയെ ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിനുപേരാണ് കഴിഞ്ഞു വരുന്നു. ഈത്താമൊഴി കൂടാതെ കന്യാകുമാരി, രാജാക്കമംഗലം, പുത്തളം, തെങ്ങംപുതൂർ എന്നിവിടങ്ങളിലും കുടംകുളത്തുനിന്നുമാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാ നമായും തേങ്ങ വിൽപനയ്ക്കായി എത്തുന്നത്. ചിങ്ങമാസത്തിൽ (ഓണസമയത്ത്) തേങ്ങ കിലോയ്ക്ക് 35–40 രൂപയായിരുന്നു വില. കഴിഞ്ഞ പത്തു ദിവസ ത്തിനിടെയാണ് ഈ വിലക്കയറ്റം.