സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചു; മൂന്ന് പേർ പിടിയിൽ
Mail This Article
×
ആറ്റിങ്ങൽ∙ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് അവനവഞ്ചേരി ടോൺ മുക്ക് ജംക്‌ഷനിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇടയ്ക്കോട് ഊരൂപൊയ്ക മേലേക്കാട്ടു വിള വീട്ടിൽ ദീപു (30), പരുത്തി ക്ഷേത്രത്തിന് സമീപം പ്ലാവിള വീട്ടിൽ രാജീവ് (37) പിഎൽവി ഹൗസിൽ ബാലു (34) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 30ന് വൈകുന്നേരം 6.15നാണ് സംഭവം. ആറ്റിങ്ങൽ–വെഞ്ഞാറമൂട് റോഡിൽ ഓടുന്ന ശ്രീഭദ്ര ബസിന്റെ ഡ്രൈവറെയാണ് സംഘം ആക്രമിച്ചത്.
English Summary:
In a shocking incident in Attingal, Kerala, three men were arrested for assaulting a private bus driver. The attackers alleged that the driver did not give way to their autorickshaw. The incident has raised concerns about road rage and public safety.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.