അരിസ്റ്റോ ജംക്ഷനിലെ കോൺക്രീറ്റ് കുത്തിപ്പൊളിച്ച് പൊതുമരാമത്ത് വകുപ്പ്
Mail This Article
തിരുവനന്തപുരം ∙ അസ്റ്റോ ജംക്‌ഷനിൽ പൈപ്പ് അറ്റകുറ്റപ്പണിക്കു ശേഷം ജല അതോറിറ്റി കോൺക്രീറ്റ് ചെയ്ത ഭാഗം പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചു. ശേഷം ടാർ ചെയ്യാനായി മെറ്റൽ ഇറക്കിയെങ്കിലും മഴ കാരണം ടാറിങ് നടന്നില്ല. ഇപ്പോൾ സുവിജ് മാൻഹോൾ കവിഞ്ഞൊഴുകി കാൽനട യാത്ര പോലും ദുസ്സഹമായിട്ടും ഒരു വകുപ്പും തിരിഞ്ഞു നോക്കുന്നില്ല.
ഗതാഗതം തടഞ്ഞ് മാസങ്ങൾക്ക് മുൻപാണ് സുവിജ് ലൈനിലെ തകരാർ ജല അതോറിറ്റി പരിഹരിച്ചത്. ശേഷം റോഡ് ടാർ ചെയ്തു. എളുപ്പം പൊളിയാൻ സാധ്യതയുള്ളതിനാൽ മാൻഹോൾ വരുന്ന ഭാഗം കോൺക്രീറ്റിങ് നടത്തി. ഇതു പൊളിച്ച ശേഷമാണ് ടാറിങ് നടത്താനായി കഴിഞ്ഞ ദിവസം അര ലോഡ് മെറ്റൽ ഇറക്കിയത്. കനത്ത മഴ കാരണം ടാറിങ് നടന്നില്ല. ഇതിനിടെയാണ് മാൻഹോൾ കവിഞ്ഞൊഴുകാൻ തുടങ്ങിയത്. ന്യൂ തിയറ്ററിന് മുൻ വശത്ത് മാൻഹോൾ കവിഞ്ഞ് മലിനജലം റോഡിൽ ഒഴുകിയിട്ടും സുവിജ് വിഭാഗം തിരിഞ്ഞു നോക്കിയിട്ടില്ല. ഗണപതി ക്ഷേത്രത്തിനും തമ്പാനൂർ പൊലീസിന് സ്റ്റേഷനും മുന്നിൽ മലിനജലം കെട്ടിക്കിടക്കുകയാണ്.