കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്
Mail This Article
×
ഇടവ∙ കാപ്പിൽ എസ്എൻഡിപി ജംക്‌ഷനിൽ കാറും സർവീസ് ബസും തമ്മിൽ കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്നു അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ മൂന്നു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരുക്ക് സാരമുള്ളതല്ല. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ അഖിൽ(22), വിൽസൺ(36), ഷാനവാസ്(34) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ വിൽസണിനു തലയ്ക്കു ക്ഷതമേറ്റു സാരമായി പരുക്കുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. പരവൂർ ഭാഗത്തേക്കു പോയ അക്ബർ എന്ന സർവീസ് ബസിലേക്കു കാർ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
English Summary:
A car and an Akbar Travels service bus collided at the SNDP Junction near Kappil in Edava, leaving five injured. Three individuals, identified as Akhil, Wilson, and Shanavas, sustained severe injuries and were taken to the Medical College Hospital. The accident occurred around 5 pm, causing significant damage to the car.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.