ADVERTISEMENT

പാലോട്∙ അൻപതിലേറെ വരുന്ന കുരങ്ങുകൾ വീടിന്റെ ഓടു പൊളിച്ച് അകത്തിറങ്ങി വീട്ടു സാധനങ്ങൾ മുഴുവനും നശിപ്പിക്കുകയും വീട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പെരിങ്ങമ്മല പഞ്ചായത്തിലെ ജവാഹർകോളനി സ്കൂളിനു സമീപം പ്രിജി ഭവനിൽ പ്രിജികുമാറിന്റെ വീട്ടിലാണ് സംഭവം. ഓട് പൊളിച്ചു വീടിനുള്ളിൽ ഇറങ്ങിയ കുരങ്ങുകൾ ഭക്ഷ്യ സാധനങ്ങളും വേവിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും പാത്രങ്ങളും അടക്കം നശിപ്പിച്ചു. വീട്ടിൽ ആളുണ്ടായിരുന്നില്ല.

വീടിനകത്ത് ശബ്ദം കേട്ടു തുറന്നു നോക്കിയ പ്രിജിയുടെ ബന്ധു കണ്ടത് വീട് മുഴുവൻ നിറഞ്ഞ കുരങ്ങൻമാരെയായിരുന്നു. വാതിൽ തുറന്ന ഉടനെ കൂട്ടമായി ആക്രമിക്കാനെത്തി. പിന്നാലെ വീട്ടുടമ പ്രിജിയെത്തി ഏറെ ശ്രമിച്ചാണ് കുരങ്ങുകളെ  ഓടിച്ചത്. സ്കൂളും പരിസരവും കുരങ്ങുകളുടെ വിഹാര കേന്ദ്രമാണ്.  രണ്ടു മാസം മുൻപ് മനോരമ വാർത്ത നൽകിയതിനെ തുടർ‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി കൂട് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ കൂട് സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുരങ്ങുകളെ കൊണ്ട്  ജീവിതം വഴിമുട്ടിയതായും സ്കൂളിലെ കുട്ടികൾ‍ക്ക് വരെ ഭീഷണിയാണെന്നും പറയുന്നു.

English Summary:

Over 50 monkeys broke into a house in Palode, Kerala, destroying belongings and attempting to attack residents. This incident highlights the ongoing monkey menace in the area and the lack of action from the forest department despite previous complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com