ADVERTISEMENT

കന്യാകുമാരി∙ ചിന്നമുട്ടം കടപ്പുറത്ത് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സൂനാമി മോക് ഡ്രിൽ നടത്തി. തിരുനെൽവേലി  റീജനൽ റെസ്പോൺസ് യൂണിറ്റിലെ മുപ്പതംഗ സംഘമാണ് പങ്കെടുത്തത്. ചിന്നമുട്ടം സെന്റ് തോമസ് ദേവാലയത്തിനു മുന്നിലുള്ള കടപ്പുറത്തും പരിസരങ്ങളിലും നടന്ന മോക് ഡ്രില്ലിൽ മൂന്ന് ആംബുലൻസുകളിലായി ആരോഗ്യ പ്രവർത്തകർ, പൊലീസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പള്ളി വികാരി ഫാ. പി. മാക്സൻ എന്നിവരും പങ്കാളികളായി.  മോക് ഡ്രിൽ സംബന്ധിച്ച് പ്രദേശവാസികൾക്ക് സൂചന നൽകിയിരുന്നതിനാൽ ആശങ്ക ഒഴിവായി. സൂനാമി മുന്നറിയിപ്പു ലഭിച്ചാലുടൻ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളാണ് മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

A 30-member NDRF team from the Tirunelveli Regional Response Unit conducted a comprehensive tsunami mock drill at Chinnamuttom Beach, Kanyakumari. The exercise, which included evacuations and inter-agency coordination, aimed to strengthen emergency response capabilities and raise awareness amongst local residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com