തിരുവനന്തപുരം ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
പങ്കജകസ്തൂരി മെഡിക്കൽ ക്യാംപ് 1 മുതൽ; കാട്ടാക്കട∙ പങ്കജകസ്തൂരി ആയൂർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി.സെന്റർ ആശുപത്രിയിൽ കായചികിത്സ വിഭാഗത്തിന്റെ കീഴിൽ 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്കായി സൗജന്യ പരിശോധനയും ചികിത്സയും നൽകുന്നു. മദ്യപാനം മൂലമല്ലാതെ ഉണ്ടാവുന്ന ഹാറ്റിലിവർ, രക്തത്തിൽ യൂറിക് ആസിഡ് കൂടിയ അവസ്ഥ, ശ്വാസതടസം, മാനസിക സമ്മർദ്ദവും വിഷാദവും (18– 40 വയസിനുള്ളിൽ) എന്നീ രോഗങ്ങൾക്കാണ് ചികിത്സ. നവംബർ 1 മുതൽ 15 വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ പരിശോധനയും ചികിത്സയും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8891948248, 0471–2295919.
നെയ്യാറ്റിൻകര ∙ നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഇൻസ്ട്രക്ടർ ഒഴിവ്
ചാക്ക ∙ ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപെട്ടവർക്കായി താൽക്കാലിക ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. അഭിമുഖം നാളെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
കോവളം∙ വെള്ളായണി കാർഷിക കോളജ് വിജ്ഞാന വ്യാപന വിഭാഗത്തിൽ പ്രോജക്ടിലേക്ക് റിസർച് അസിസ്റ്റന്റ് സ്കിൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച നവംബർ 4ന് 11ന്. icodice2024@gmail.com
നവോദയ സ്കൂൾ പ്രവേശനം
പാലോട്∙ ജില്ലാ ജവാഹർ നവോദയ വിദ്യാലയത്തിൽ 2025–26 അധ്യയന വർഷത്തെ 9,11 ക്ലാസുകളിലേക്കു പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 9 വരെ. 8129032880, 9446393584
കിഡ്സ് ഫെസ്റ്റ്
തിരുവനന്തപുരം∙ വൈസ്മെൻ ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജനിന്റെ നേതൃത്വത്തിൽ എൽകെജി, യുകെജി വിദ്യാർഥികൾക്കായി നവംബർ മൂന്നിന് മൂന്നിന് വൈഎംസിഎ ഹാളിൽ കിഡ്സ് ഫെസ്റ്റ് നടത്തും. 9446484206
ജർമനിയിൽ നഴ്സിങ് പഠനം, ജോലി
തിരുവനന്തപുരം ∙ പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്സ് ട്രിപ്പിൾ വിൻ ട്രെയ്നി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് രേഖകളുടെ പകർപ്പു സഹിതം അപേക്ഷിക്കണം. അഭിമുഖം മാർച്ചിൽ. ടോൾ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയിൽ) +91-8802 012 345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാം.
സംഘം ഓഫിസ് തുറന്ന് പ്രവർത്തിക്കും
വിതുര∙ റബർ പ്രൊഡക്‌ഷൻ ഇൻസന്റീവിനായുള്ള പുതിയ റജിസ്ട്രേഷൻ, റജിസ്ട്രേഷൻ പുതുക്കൽ എന്നിവയ്ക്കായി നാളെ മുതൽ ഓഫിസ് തുറന്ന് പ്രവർത്തിക്കുമെന്ന് ചായം റബർ ഉൽപാദക സംഘം പ്രസിഡന്റ് അറിയിച്ചു. ഫോൺ: 9961188244.