ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എയർഫോഴ്സ് പൈലറ്റുമാർ  ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. 

രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത ദക്ഷിണ വ്യോമസേനയുടെ കീഴിലെ പൈലറ്റുമാർ ഉൾപ്പെടെ 19 വ്യോമസേനാംഗങ്ങളെയാണ് ആദരിച്ചത്. ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ബട്കോടി ഉപഹാരങ്ങൾ സമ്മാനിച്ചു. സമാനതകളില്ലാത്തതും അത്യന്തം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു രക്ഷാപ്രവർത്തനമെന്ന് അനുഭവം പങ്കുവച്ച എയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. 

പ്രതിരോധ വക്താവ് സുധ എസ്.നമ്പൂതിരി, എയർപോർട്ട് സിഐഎസ്എഫ് മേധാവി അഭിഷേക് ചൗധരി, കസ്റ്റംസ് മേധാവി പ്രമീള റോസ്, ഇമിഗ്രേഷൻ മേധാവി രാജൻ ചെങ്കുനി, എഒസി ചെയർമാൻ വിജയഭൂഷൺ, എയർപോർട്ട് സെക്യൂരിറ്റി മേധാവി രഞ്ജിത്ത് മാളിയേക്കൽ, എച്ച്.ആർ മേധാവി സജീവ് ശങ്കർ എന്നിവർ ആശംസാ  പ്രസംഗം നടത്തി.

English Summary:

In a moving tribute on Kerala Formation Day, the Indian Air Force personnel who braved challenging conditions to rescue those affected by the devastating Wayanad landslide were honored at a ceremony held at the Thiruvananthapuram International Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com