ADVERTISEMENT

തിരുവനന്തപുരം∙ 4 വർഷം കൊണ്ട് തിരുവനന്തപുരം–കാസർകോട് പാതയിലെ പരമാവധി വേഗം 130 കിലോമീറ്റർ ആക്കാൻ ലക്ഷ്യമിട്ട റെയിൽവേ ഒന്നര വർഷം പിന്നിടുമ്പോൾ  110 ൽ പോലും എത്തിക്കാൻ കഴിയാതെ കിതയ്ക്കുന്നു. ഒന്നര വർഷം കൊണ്ട‌ു വേഗം 110 കിലോമീറ്ററും 4 വർഷം കൊണ്ടു  130 കിലോമീറ്ററുമാക്കുമെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ 2023 ഏപ്രിലിലെ പ്രഖ്യാപനം.  തിരുവനന്തപുരം–കായംകുളം,  കായംകുളം–എറണാകുളം (ആലപ്പുഴ വഴി) പാതകളിൽ വേഗം 110 കിലോമീറ്റർ ആക്കിയെങ്കിലും കോട്ടയം റൂട്ടിൽ അതിനു കഴിഞ്ഞിട്ടില്ല.  ആലപ്പുഴ വഴി തിരുവനന്തപുരം– എറണാകുളം റൂട്ടിൽ (206 കിലോമീറ്റർ )  ‌ഒരു ട്രെയിനിന്റെ പോലും യാത്രാ സമയം കുറയ്ക്കാനുമായിട്ടില്ല.

നേരത്തെ തന്നെ 110 കിലോമീറ്റർ വേഗമുള്ള  ഷൊർണൂർ–മംഗളൂരു പാതയിൽ 130 ആയി ഉയർത്താൻ വളവുകൾ നിവർത്തേണ്ടതുണ്ട്.  ഇതിന് ഒരു വർഷം മുൻപു കരാർ നൽകിയെങ്കിലും പദ്ധതിയുടെ ഡിപിആർ തയാറാകാത്തതിനാൽ പലയിടത്തും പണി നടക്കുന്നില്ല.  2025 മാർച്ചിൽ തീർക്കേണ്ട ജോലിയാണിത്. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ ഭൂമിയേറ്റെടുക്കാതെ നിവർത്താൻ കഴിയുന്ന 86 വളവുകളുടെ പണികൾക്കു തിരുവനന്തപുരം ഡിവിഷൻ ക്ഷണിച്ച കരാർ സാങ്കേതിക തടസ്സങ്ങൾ മൂലം ഉറപ്പിച്ചിട്ടില്ല. 288 വളവുകൾ നിവർത്താനുള്ള കരാറാണു പാലക്കാട് ഡിവിഷൻ നൽകിയിരുന്നത്. ഇപ്പോഴുള്ള പാതയിലെ വേഗം 160 വരെ  ഉയർത്താനുള്ള പഠനം, പുതിയ മൂന്നും നാലും പാതയ്ക്കുള്ള പഠനം എന്നിവ സമാന്തരമായി നടക്കുന്നുണ്ട്.

English Summary:

Despite ambitious plans to increase train speed on the Thiruvananthapuram-Kasaragod route to 130 kmph, the project faces delays. While some sections see a speed boost to 110 kmph, others lag due to infrastructure challenges, including curve straightening and land acquisition issues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com