ADVERTISEMENT

തിരുവനന്തപുരം ∙ ബാറിന് ലൈസൻസ് പുതുക്കി നൽകാനുള്ള ദൂര പരിധി തികയ്ക്കാൻ സ്കൂൾ കവാടം ഉള്ളിലേക്ക് നീക്കി നിർമിക്കാനുള്ള നീക്കത്തിനെതിരെ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പ്രകടനം നടത്തിയ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ന‌ടത്തുമെന്ന് എബിവിപി അറിയിച്ചു.

ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് സംഭവം. കവാടത്തിന് മുന്നിൽ ഏതാനും എബിവിപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നതിനിടെ ക്ലാസിൽ നിന്ന് കുട്ടികളെ ചിലർ പുറത്തിറക്കാൻ ശ്രമിച്ചു. ഇത് എസ്എഫ്ഐ പ്രവർ‌ത്തകർ തടഞ്ഞു. പുറത്തു നിന്ന് ഏതാനും പേർ സ്കൂൾ കോംപൗണ്ടിലേക്ക് കടന്നതോടെ ഇരു വിഭാഗവും ചേരി തിരിഞ്ഞ് വാക്കേറ്റമായി. ഇതിനിടെ ഏതാനും പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ആദ്യം കാര്യമായി ഇടപെട്ടില്ല.

സംഘർഷം മൂർഛിക്കുമെന്ന ഘട്ടമെത്തിയപ്പോൾ പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും പിരിച്ചുവിട്ടു.‌ കോർപറേഷന്റെ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷത്തോളം മുടക്കിയാണ് എസ്എംവി സ്കൂളിൽ പുതിയ കവാടം നിർമിക്കുന്നത്. റോ‍ഡിൽ നിന്ന് മീറ്ററുകളോളം ഉള്ളിലേക്ക് കയറ്റി കവാടം നിർമിക്കുന്നത് എതിർവശത്ത് നവീകരണം പുരോഗമിക്കുന്ന ബാറിന് ലൈസൻസ് ലഭിക്കുന്നതിനു വേണ്ടിയാണെന്നാണ് ആരോപണം.

English Summary:

A clash occurred between ABVP and SFI workers at SMV Higher Secondary School in Thiruvananthapuram over the controversial repositioning of a school gate for a bar license renewal. The conflict escalated during a protest, with police intervening to separate the parties. ABVP declared an educational bandh in response to what they describe as harassment of their members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com