ADVERTISEMENT

തിരുവനന്തപുരം ∙ എസ്എംവി സ്കൂൾ ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് എബിവിപി നടത്തിയ കോർപറേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിയടി നടത്തി. ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ കോർപറേഷൻ മതിൽ ചാടി കടന്നു പ്രതിഷേധിച്ചു. സംഘർഷത്തിൽ സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ്, സമിതി അംഗം വി.ഗോകുൽ, സതീർഥ്യൻ എന്നിവർക്ക് പരുക്കേറ്റു. സ്വകാര്യ ബാറുടമയെ സഹായിക്കാനായാണ് കോർപറേഷൻ എസ്എംവി സ്കൂളിൽ പുതിയ ഗേറ്റ് നിർമിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സംഘർഷം ഒരു മണിക്കൂറോളം നീണ്ടു നിന്നു. മതിൽ ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫിസ് സെക്രട്ടറി ജ്യോതിഷ്കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ, സമിതി അംഗങ്ങളായ വി.ഗോകുൽ, എസ്. അശ്വിൻ,  ജില്ലാ സെക്രട്ടറി എം.എസ്.അനന്തു, സമിതി അംഗം മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Tensions rise in Thiruvananthapuram as a protest by the Akhil Bharatiya Vidyarthi Parishad (ABVP) against the construction of a new gate at SMV School turns violent. Police resorted to lathi-charge and water cannons to disperse the protesting students, resulting in injuries to several activists.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com