ADVERTISEMENT

അദാലത്ത് നാളെ :തിരുവനന്തപുരം ∙ മദ്രാസ് റജിമെന്റൽ സെന്ററിൽ (എംആർസി) നിന്നു വിരമിച്ച സൈനികരുടേയും ആശ്രിതരുടെയും പരാതികൾ പരിഹരിക്കുന്നതിന് എംആർസി റിക്കോർഡ്സിന്റെ സൈനിക പ്രതിനിധികൾ നാളെ അദാലത്ത് നടത്തുന്നു. വഞ്ചിയൂർ സൈനിക ക്ഷേമ ഓഫിസിൽ രാവിലെ 9 മുതലാണ് പരിപാടി.

വൈദ്യുതി മുടക്കം
വെഞ്ഞാറമൂട്∙ആറ്റിങ്ങൽ സബ്സ്റ്റേഷനിൽ നിന്നു വെഞ്ഞാറമൂട് വരെ കവേർഡ് കണ്ടക്ടർ ആക്കുന്നതിന്റെ ഭാഗമായി 25 മുതൽ ഡിസംബർ 7വരെ അവനവഞ്ചേരി, വെഞ്ഞാറമൂട്,വാമനപുരം,കന്യാകുളങ്ങര എന്നീ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസ് പരിധിയിൽ പകൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

കേരളോത്സവം ‌റജിസ്റ്റർ ചെയ്യാം
വെട്ടൂർ∙ പഞ്ചായത്ത് കേരളോത്സവത്തിലെ കലാകായിക മത്സരങ്ങൾ 30 മുതൽ ഡിസംബർ 7 വരെ സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 28നകം പഞ്ചായത്തിൽ പേർ റജിസ്റ്റർ ചെയ്യണം.കിളിമാനൂർ∙പഴയകുന്നുമ്മേൽ പഞ്ചായത്ത് കേരളോത്സവം 30 മുതൽ  ഡിസംബർ 8 വരെ നടക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർ   പഞ്ചായത്ത് ഓഫിസിൽ പേർ റജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര ∙ ലൈഫ് ഫൗണ്ടേഷന്റെ സൗജന്യ സിവിൽ സർവീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ അടുത്ത മാസം 14ന്. വിശദ വിവരങ്ങൾക്ക് ഫോൺ: 2221711

തൈകൾ വിതരണത്തിന്
ആര്യനാട്∙ കൃഷി ഭവനിൽ നിന്ന് സൗജന്യ നിരക്കിൽ പ്ലാവ് (കമ്പോഡിയൻ ഓറഞ്ച്), കുരുമുളക് തൈ, പച്ചിലവിള വിത്ത് എന്നിവ വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com