തിരുവനന്തപുരം ജില്ലയിൽ ഇന്ന് (27-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
കോളജ് മാഗസിന് അവാർഡ്: തിരുവനന്തപുരം∙ കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ 2023-2024 അധ്യയനവർഷത്തിൽ പ്രസിദ്ധീകരിച്ച മികച്ച മാഗസിനുകൾക്കുള്ള അവാർഡിന് കേരള മീഡിയ അക്കാദമി എൻട്രി ക്ഷണിച്ചു. 25000 , 15,000 , 10,000 രൂപ എന്നിങ്ങനെയാണ് അവാർഡ് തുക. അവസാന തീയതി ഡിസംബർ 20. വിവരങ്ങൾക്ക് 0484-2422068, 0471-2726275
ന്യൂനപക്ഷ വിഭാഗ സ്‌കോളർഷിപ്
തിരുവനന്തപുരം∙ ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ് /കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് സ്‌കോളർഷിപ് . ഫോൺ 0471 2300524.
പുസ്തകം തയാറാക്കൽ
തിരുവനന്തപുരം ∙ ഊർജ സംരക്ഷണ വിഷയങ്ങളിൽ മലയാളത്തിൽ പുസ്തകങ്ങൾ തയാറാക്കാൻ എനർജി മാനേജ്മെന്റ് സെന്റർ എഴുത്തുകാരിൽനിന്നു താൽപര്യപത്രം ക്ഷണിച്ചു. വിവരങ്ങൾക്ക് : എനർജി മാനേജ്മെന്റ് സെന്റർ, ശ്രീകാര്യം പോസ്റ്റ്, തിരുവനന്തപുരം- 695017, ഫോൺ- 0471 2594922/24. ഇമെയിൽ: emck@keralaenergy.gov.in, വെബ്സൈറ്റ് : www.keralaenergy.gov.in.
സർട്ടിഫിക്കറ്റ് ഇൻ സോളർ എനർജി
തിരുവനന്തപുരം ∙ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്ആർസി കമ്മ്യൂണിറ്റി കോളജ് ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ സോളർ എനർജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 0471-2362390, 9495406785.
മാർഷ്യൽ ആർട്‌സ് പ്രോഗ്രാം
തിരുവനന്തപുരം ∙ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. www.srccc.in . ഫോൺ: 9496249673
ജില്ലാ സീനിയർ ത്രോ ബോൾ മത്സരം
തിരുവനന്തപുരം ∙ ജില്ലാ ത്രോ ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സീനിയർ ത്രോ ബോൾ മത്സരം അടുത്ത മാസം 1ന് നരുവാമൂട് ചിൻമയ വിദ്യാലയത്തിൽ നടക്കും. ഫോ: 7306010871, 9400084396.
യൂത്ത് വോളിബോൾ ചാംപ്യൻഷിപ്
തിരുവനന്തപുരം ∙ ജില്ലാ യൂത്ത് വോളിബോൾ ചാംപ്യൻഷിപ് ഡിസംബർ ഒന്നിന് രാവിലെ 8ന് നീറമൺകര മഹാദേവ വോളി ബോൾ ഗ്രൗണ്ടിൽ നടക്കും. ഫോ: 9495349359, 9446613758.
നോർക്ക റൂട്ട്‌സ് സ്‌കോളർഷിപ്
തിരുവനന്തപുരം∙ പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇന്ത്യയിൽ 0471-2770528 എന്ന ഫോണിലും വിദേശത്തു നിന്ന് +91-8802 012 345 എന്ന നമ്പറിൽ മിസ്ഡ് കോൾ സർവീസ് വഴിയും വിശദാംശങ്ങൾ ലഭിക്കും.
വൈദ്യുതി മുടക്കം
വർക്കല ∙ കെഎസ്ഇബി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് 8 മുതൽ 5 വരെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
ബോധവൽക്കരണ ക്ലാസ്
കല്ലമ്പലം ∙ കുറുവ സംഘങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ഭീതി അകറ്റാൻ പള്ളിക്കൽ പൊലീസ് ബോധവൽക്കരണ ക്ലാസ് നടത്തുന്നു. വ്യാഴം വൈകിട്ട് 5ന് മരുതികുന്ന് മദ്രസ ഹാളിലാണ് ക്ലാസ്. പൊലീസിന്റെ മാർഗ നിർദേശങ്ങളും സേവനവും സഹായവും എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ക്ലാസെടുക്കും.
യോഗം ഇന്ന്
ചിറയിൻകീഴ് ∙ ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി ഡിസംബർ 25നു ചിറയിൻകീഴിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെടുന്ന തീർഥാടന വിളംബര പദയാത്രയെക്കുറിച്ചു ആലോചിക്കുന്നതിനും വിപുലമായ സംഘാടകസമിതി രൂപീകരിക്കുന്നതിനുമായി ഇന്ന് ഉച്ചയ്ക്കു 2ന് സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ സമ്മേളനം ചേരും. ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്യും.