തിരുവനന്തപുരം ജില്ലയിൽ ഇന്ന് (28-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙കേരള തീരത്ത് മത്സ്യബന്ധനത്തിനഉ പോകാൻ പാടില്ല. തീരദേശവാസികളും ജാഗ്രത പാലിക്കണം.
അറിയിപ്പ്
കൊല്ലം–എറണാകുളം മെമു മേയ് വരെ നീട്ടി തിരുവനന്തപുരം∙ ആഴ്ചയിൽ 5 ദിവസമുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ (കോട്ടയം വഴി) മെമു 2025 മേയ് 30 വരെ നീട്ടി. ഈ മാസം 29 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചിരുന്നത്.
ബേസ്ബോൾ ചാംപ്യൻഷിപ്
തിരുവനന്തപുരം∙ ജില്ലാ സീനിയർ പുരുഷ–വനിത ബേസ്ബോൾ ചാംപ്യൻഷിപ് 30നും ഡിസംബർ ഒന്നിനും വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ടീമുകൾ ഉടൻ റജിസ്റ്റർ ചെയ്യണം. 9446118346.
തൊഴിൽ
ഡോക്ടർ, ലാബ് ടെക്നിഷ്യൻ ഒഴിവ്
കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്ത് സിഎച്ച്സിയിൽ ഡോക്ടർ, ലാബ് ടെക്നിഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ. ഡോക്ടർ അഭിമുഖം ഡിസംബർ 6ന് രാവിലെ 10.30നും ലാബ് ടെക്നിഷ്യൻ അഭിമുഖം ഉച്ചയ്ക്ക് 2നും പഞ്ചായത്ത് ഓഫിസിൽ നടക്കും. ഡോക്ടറുടെ പ്രായപരിധി 25നും 40നും ഇടയിൽ. ലാബ് ടെക്നിഷ്യൻ പ്രായപരിധി 18നും 36നും ഇടയിൽ. ബന്ധപ്പെട്ട രേഖകളുമായി എത്തേണ്ടതാണ്. പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന. പാറശാല ∙ കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. അപേക്ഷകൾ ഡിസംബർ 5ന് മുൻപ് പഞ്ചായത്ത് ഒാഫിസിൽ ലഭിക്കേണ്ടതാണ്.
നഴ്‌സുമാർക്ക് കരാർ നിയമനം
തിരുവനന്തപുരം ∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രങ്ങളിലേക്കും ശിശുപരിചരണ കേന്ദ്രങ്ങളിലേക്കും നഴ്‌സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം നാളെ 10 മുതൽ 12 വരെ തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിൽ നടക്കും. 0471-2324932, 7736841162
എംപ്ലോയബിലിറ്റി സെന്റർ
തിരുവനന്തപുരം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നാളെ 10ന് നടക്കും. 0471 2992609, 8921916220.