ADVERTISEMENT

മത്സരം ആരംഭിച്ചതേ രണ്ടര മണിക്കൂറോളം വൈകി. ആദ്യ നാടകത്തിന്റെ അവതരണം കേൾക്കാനാകാതെ കാണികൾ പരാതിപ്പെട്ടതോടെ മുക്കാൽ മണിക്കൂറോളം എടുത്ത് ശബ്ദ സംവിധാനം ശരിയാക്കിയെങ്കിലും വീണ്ടും പഴയ അവസ്ഥ. സഹികെട്ട ആസ്വാദകർ പ്രതിഷേധമുയർത്തിയതോടെ രണ്ടാമത്തെ നാടകത്തിന്റെ അവതരണം പാതിവഴിയിൽ നിർത്തി. ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ വില്ലനായത് മൈക്ക്. രാവിലെ 11ന് ആണ് നാടക മത്സരം നിശ്ചയിച്ചിരുന്നത്. ആരംഭിച്ചപ്പോൾ സമയം 1.30 കഴിഞ്ഞു. ആദ്യ അവതരണത്തിൽ അഭിനേതാക്കളുടെ ശബ്ദം പുറത്തു കേട്ടില്ല. ഇതിനിടെ നാടക പ്രവർത്തകർ പരാതിയുമായി സംഘാടകരെ സമീപിച്ചു.

മൈക്ക് ശരിയാക്കാൻ മുക്കാൽ മണിക്കൂറോളമെടുത്തു. എന്നിട്ടും രണ്ടാമത്തെ നാടകത്തിലെ അഭിനേതാക്കളുടെ ശബ്ദവും കേൾക്കാൻ കഴിഞ്ഞില്ല. ഇതോടെ സദസ്സിൽനിന്ന് പ്രതിഷേധമുയർന്നു. മറ്റുള്ളവരും സംഘടിച്ചതോടെ നാടക അവതരണം പാതിവഴിയിൽ നിർത്തി. നാടക പ്രവർത്തകരിൽ ചിലർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. പൊലീസ് എത്തി രംഗം ശാന്തമാക്കി. ജനറൽ കൺവീനർ സ്ഥലത്തെത്തി ട്രൂപ്പ് മാനേജർമാരുമായി സംസാരിച്ചു മൈക്ക് മാറ്റി സ്ഥാപിച്ച ശേഷമാണ് അവതരണം ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലും ഇതേ പ്രശ്നമുണ്ടായിരുന്നു.ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിനിടെ കുട്ടികളിൽ ഒരാൾ കുഴഞ്ഞുവീണു. അൽപസമയത്തിനു ശേഷം മത്സരം തുടർന്നു.

English Summary:

A school drama competition descended into disarray when persistent microphone problems rendered performances inaudible. The delays and disruptions sparked audience protests, forcing organizers to halt the competition. Police intervened to manage the situation, highlighting the impact of technical difficulties on the highly anticipated event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com