തിരുവനന്തപുരം ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണം.
∙ കേരളതീരത്ത് മീൻപിടിത്തത്തിനു നിയന്ത്രണം. തീരദേശവാസികൾ ജാഗ്രത പാലിക്കണം
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത
∙ ഹോട്ടൽ റസിഡൻസി ടവർ: നൂറിന്റെ നിറവിൽ എത്തിയ പ്രഫ. ജോസഫ് കെ. അലക്സാണ്ടറിന് ആദരം 5.00
∙ വലിയശാല ശ്രീ മഹാഗണപതി ഭജന മഠം: പാറശാല പൊന്നമ്മാൾ ജന്മദിനാഘോഷം 9.30
∙ പട്ടം മുണ്ടശ്ശേരി ഹാൾ: പി.ജി. അനുസ്മരണം ഡോ. പി.സോമൻ രചിച്ച മലബാർ കലാപങ്ങളുടെ കണ്ണാടികൾ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച 4.30
∙ പാളയം നന്ദാവനം മുസ്‌ലിം അസോസിയേഷൻ ഹാൾ: വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം 9.00
∙ തൈക്കാട് ഗണേശം : സൂര്യഫെസ്റ്റവലിൽ മലയാള ചലച്ചിത്രം ഗോളം 6.45
∙ സ്റ്റാച്യു സ്പാറ്റോ ഹാൾ: സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യത്തിന്റെ ചർച്ചായോഗം 5.00
∙ മുടവൻമുകൾ മേരി റാണി ദേവാലയം: പരിശുദ്ധ മേരി റാണിയുടെ തിരുനാൾ ദിവ്യബലി 5.30
∙ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രം സപ്താഹ യജ്ഞ മണ്ഡപം: ഭാഗവത സപ്താഹ യജ്ഞം 4.00
∙ തൈക്കാട് ധർമ ശാസ്താ ക്ഷേത്രം: അയ്യപ്പ ഭാഗവത സപ്താഹ യജ്ഞം ഭജന 8.00
∙ കൊല്ലൂർ ധർമ ശാസ്താ ക്ഷേത്രം: ഉത്സവം കഥകളി 7.15
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. 3ന് 10ന് അഭിമുഖം.
വാർഷികയോഗം ഒന്നിന്
പാലോട് ∙ മലയാളി അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി (ഇക്മ)യുടെ വാർഷിക പൊതുയോഗം ഡിസംബർ ഒന്നിന് പാലോട് എഎ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4ന് പ്രസിഡന്റ് ജി.മണികണ്ഠൻനായരുടെ അധ്യക്ഷതയിൽ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്യും.