ചാവടപ്പിൽ മല ഇടിഞ്ഞ് കൃഷിനാശം
Mail This Article
×
വെള്ളറട ∙ അമ്പൂരി പഞ്ചായത്തിലെ തൊടുമല വാർഡിൽ ഉൾപ്പെട്ട കൈപ്പൻപ്ലാവിള നഗറിലെ ചാവടപ്പിൽ മല ഇടിഞ്ഞ് രണ്ടേക്കറോളം കൃഷി നശിച്ചു. പൊക്കിരിമലയുടെയും എലഞ്ഞിപ്പാറയുടെയും അടിവാരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. കുരുമുളക്, കമുക്, ഗ്രാമ്പൂ കൃഷികളാണ് നശിച്ചത്. എങ്ങനെയാണ് മലയിടിഞ്ഞതെന്ന് അറിവായിട്ടില്ല. ഉരുൾപൊട്ടിയതാകാനാണ് സാധ്യതയെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഈ ഭാഗം ജനവാസ മേഖലയല്ല. തങ്കപ്പൻകാണി, രാജേന്ദ്രൻ എന്നിവരുടെ കൃഷികളാണ് നശിച്ചത്.
English Summary:
A devastating landslide in Chavadappil, Vellarada, Kerala, has resulted in the destruction of two acres of valuable crops, including nutmeg, areca nut, and cashew nut. The incident occurred near Pokkirimala and Elenjippara, leaving authorities puzzled about the cause of the landslide.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.