ADVERTISEMENT

വിഴിഞ്ഞം∙രാജ്യത്ത് നിരോധനമുള്ള സാറ്റലൈറ്റ് ഫോൺ(ഉപഗ്രഹ ഫോൺ) വിഴിഞ്ഞത്ത് പിടിച്ചെടുത്തു.സംഭവത്തെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമുൾപ്പെടെ വിശദ അന്വേഷണം തുടങ്ങി. ഫോൺ ഉപയോഗിച്ചയുടൻ വിവരം ലഭിച്ച മിലിട്ടറി ഇന്റലിജൻസ് അടക്കമുള്ള രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള സന്ദേശത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്ത് എത്തി ഫോൺ പിടിച്ചെടുത്തത്.വിഴിഞ്ഞം മുക്കോല ഭാഗത്തെ മത്സ്യത്തൊഴിലാളി യുവാവിൽ നിന്നാണ് ഇതു ലഭ്യമായതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്ക് ഇതിന്റെ ഉപയോഗം സംബന്ധിച്ചു ധാരണ ഇല്ലെന്നാണ് അറിയാനായതെന്നും പൊലീസ് പറഞ്ഞു. വിദേശത്തുള്ള സുഹൃത്തിൽ നിന്നാണ് ഫോൺ ലഭ്യമായതെന്നാണ് ഇയാൾ പൊലീസിന് നൽകിയ വിവരം. നിരോധനമുള്ള ഈ ഫോൺ ഏതു രീതിയിൽ ലഭ്യമായി എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണ് രഹസ്യാന്വേഷണ വിഭാഗം. ഫോൺ ഇന്നു ഫൊറൻസിക് പരിശോധനക്കു നൽകുമെന്നും സംഭവം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു. നിരോധനമുള്ളതിനാൽ ഈ ഫോൺ ഉപയോഗിച്ചാലുടൻ പ്രവർത്തന സ്ഥലമുൾപ്പെടെ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാനാകും.

English Summary:

A routine tip-off led to the seizure of a banned satellite phone in Vizhinjam, Kerala. The device was found with a young fisherman who claimed ignorance of its illegal status. Intelligence agencies suspect smuggling and are investigating the potential security implications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com