ADVERTISEMENT

ജോലി ഒഴിവ്
അനസ്തീസിയ വിഭാഗത്തിൽ സീനിയർ റസിഡന്റ് 
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ അനസ്തീസിയ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് 10ന് രാവിലെ 11ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0471 2528855, 2528055.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 
തിരുവനന്തപുരം ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പാലോട് ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് കരാർ / ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 9495243488.

അധ്യാപക-വിദ്യാർഥി സംഗമം
കടയ്ക്കാവൂർ∙ കടയ്ക്കാവൂർ എസ്എൻവിജി എച്ച്എസ്എസിലെ 1999-ലെ എസ്എസ്എൽസി ബാച്ചിന്റെ പൂർവാധ്യാപക-വിദ്യാർഥി സംഗമം ഇന്ന് 10 ന് സ്കൂളിൽ നടക്കും

വനിതാ ജംക്‌ഷൻ
നഗരൂർ ∙ നഗരൂർ പഞ്ചായത്ത് വനിതാ ജംക്‌ഷൻ മാറ്റൊലി റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എംഎൽഎ ദീപം തെളിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അധ്യക്ഷയായി. ജെ.ജോസഫൈൻ, ഡി.ശ്രീജ, പി.ബി.അനശ്വരി, എ.എസ്.വിജയലക്ഷ്മി, ആർ.എസ്.ഷീജ, വി.ചിത്രകുമാരി, എസ്.ജവാദ് പ്രസംഗിച്ചു.

സെമിനാർ ഇന്ന്
നെയ്യാറ്റിൻകര ∙ എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ഏകദിന സെമിനാർ ഇന്ന് രാവിലെ 10 മുതൽ താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തും. ചെയർമാൻ എ.മോഹൻദാസ് ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടക്കം
നെടുമങ്ങാട്∙ സബ് സ്റ്റേഷനിൽ ജോലികൾ നടക്കുന്നതിനാൽ ചുള്ളിമാനൂർ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com