കരൾരോഗം: കരുണ തേടി 15 വയസ്സുകാരൻ; അടിയന്തര ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ ചെലവ്
Mail This Article
കോവളം ∙ കരൾരോഗം ബാധിച്ച പതിനഞ്ചു വയസ്സുകാരൻ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കരുണ തേടുകയാണ്. കെഎസ് റോഡ് ചെറുകോണത്ത് ബന്ധുവീട്ടിൽ താമസിക്കുന്ന വർക്കല സ്വദേശികളായ ഷാനി– എസ്.ഷീബ ദമ്പതിമാരുടെ മകൻ ഷിബിൻ(15) ആണ് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് ആർസിസിയിൽ ചികിത്സ തുടങ്ങിയത്. 3ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയോളം ചെലവുവരുമെന്നു ഡോക്ടമാർ അറിയിച്ചത്. കൂലിപ്പണി ചെയ്തു ജീവിതം തള്ളി നീക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു വഴിയുമില്ല. തിരുവല്ലത്തെ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ് ഷിബിൻ.
സ്കൂൾ അധികൃതരിൽ നിന്നുള്ള ചെറിയ സഹായമാണ് ഇവരുടെ ഏക ആശ്വാസം. മാതാവ് എസ്.ഷീബയുടെ പേരിൽ വർക്കലയിലെ പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ട് തുറന്നു. ഷീബയുടെ പേരിലാണ് ഗൂഗിൾ പേ നമ്പർ. ഷിബിന്റെ സഹായാർഥം വർക്കല മുനിസിപ്പാലിറ്റി കൗൺസിലർ വിജി കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
സാമ്പത്തിക സഹായത്തിന് പഞ്ചാബ് നാഷനൽ ബാങ്ക്, വർക്കല ശാഖ അക്കൗണ്ട് നമ്പർ:7500001700002819
ഐഎഫ്എസ്‌സി:PUNB0750000
ഫോൺ നമ്പർ:9895095733
ഗൂഗിൾപേ:9895095733