വിഴിഞ്ഞം ഹാർബർ റോഡിന് ശാപമോക്ഷം
Mail This Article
×
വിഴിഞ്ഞം∙ റോഡു തകർച്ച സംബന്ധിച്ചു മനോരമയിൽ വാർത്ത വന്നതിനു പിന്നാലെ ദിവസങ്ങൾക്കുള്ളിൽ പാത ആധുനിക രീതിയിൽ ടാറിങ് നടത്തി അധികൃതർ. വിഴിഞ്ഞം ജംക്‌ഷനിൽ നിന്നു മത്സ്യബന്ധന തുറമുഖത്തേക്കുള്ള റോഡിനാണ് ശാപമോഷം. തിരക്കേറിയ ഈ റോഡു വശം തകർന്നു വലിയ ഗർത്തം രൂപപ്പെട്ട വാർത്ത ചിത്രം സഹിതം 2 ലെ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.വിൻസന്റ് എംഎൽഎ പൊതുമരാമത്ത് അധികൃതരോട് റോഡിന്റെ ദുസ്ഥിതി ഉടൻ പരിഹരിക്കണമെന്നു കത്തിലൂടെ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് കഴിഞ്ഞ ദിവസത്തെ ആധുനിക രീതിയിലുള്ള ടാറിങ് നടത്തിയതെന്നു പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
English Summary:
A road leading to Vizhinjam fishing harbour, previously riddled with potholes and a large pit, has been swiftly repaired using modern tarring techniques. This comes after Malayala Manorama published a report highlighting the road's poor condition, prompting immediate action from MLA M. Vincent and the Public Works Department.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.