ADVERTISEMENT

തിരുവനന്തപുരം∙ ഇല്ലാത്ത ഉത്തരവിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ 5 ഓഫിസർമാർക്കെതിരെ മൂന്നു വിധത്തിൽ കർശന നടപടിക്ക് വിവരാവകാശ കമ്മിഷന്റെ നിർദേശം. ജല അതോറിറ്റി അക്കൗണ്ട്സ് ഓഫിസർ, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സെക്രട്ടറീസ് യൂണിറ്റ് ഓഫിസർ, ഓപ്പറേഷൻസ് യൂണിറ്റ് ഓഫിസർ, ആർടിഐ പോർട്ടലിൽ ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കാത്ത വിവരാധികാരി എന്നിവർക്കെതിരെയാണ് പിഴ ചുമത്താനും അച്ചടക്കനടപടിക്കും കമ്മിഷൻ നോട്ടിസ് നൽകിയത്.

കുടിവെള്ളം തടഞ്ഞതും വിവരം നിഷേധിക്കപ്പെട്ടതുമായ സംഭവത്തിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായി മാനേജിങ് ഡയറക്ടറുടെ വിശദീകരണവും തേടി. നോട്ടിസുകൾക്കുള്ള മറുപടിയും വിശദീകരണവും ഡിസംബർ 11നകവും സുപ്രീം കോടതി നിർദേശപ്രകാരം സ്വയം വെളിപ്പെടുത്തേണ്ട വിവരങ്ങൾ സൈറ്റിൽ ചേർത്തശേഷം നടപടി വിവരം ഡിസംബർ 31 നകവും സമർപ്പിക്കാൻ നിർദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു.

സെക്രട്ടേറിയറ്റ് ജീവനക്കാരനായ ആനയറ ചെരിയൻതൊട്ടിയിൽ വീട്ടിൽ സിബി ജോസഫിന്റെ പരാതിയിലാണ് നടപടി. ഇയാളുടെ കൂടിവെള്ളത്തിനായുള്ള അപേക്ഷ 4 തവണ പല കാരണങ്ങൾ പറഞ്ഞ് തള്ളി. ഒടുവിൽ വീടിന്റെ സഹഉടമയുടെ സമ്മതപത്രം 200 രൂപ പത്രത്തിൽ സമർപ്പിക്കണമെന്ന നിർദേശത്തിന് ആശ്രയിച്ച ഉത്തരവ് കാണണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. അങ്ങനെയൊരു ഉത്തരവില്ലെന്നും ‘ഈ ടാപ്പ് ഫോർ ഈസീ കണക്‌ഷൻ’ എന്ന പോർട്ടലിൽ അതിന് വ്യവസ്ഥയില്ലെന്നും ഹിയറിങ്ങിൽ എതിർ കക്ഷികൾ കമ്മിഷനോട് സമ്മതിച്ചിരുന്നു. രേഖകളുടെ അഭാവത്തിൽ അപേക്ഷകനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി.

English Summary:

Five Kerala Water Authority officials face penalties for denying a water connection based on a fabricated order and concealing information. The Information Commission, responding to an RTI plea, found the officials violated transparency protocols, exposing a concerning lack of accountability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com