ADVERTISEMENT

കോവളം∙ കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടർന്ന് സഞ്ചാരികൾക്ക് കടൽക്കുളിക്ക് വിലക്ക്. ബീച്ചുകളിൽ അപായ സൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ചുവന്ന കൊടികളും നാട്ടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിലാണ് കോവളത്ത് കടൽ ക്ഷോഭം. തീരത്ത് ചെറിയ മണൽക്കാറ്റിനും സാധ്യതയുണ്ട്. ലൈറ്റ് ഹൗസ്, ഹവ്വാ, ഗ്രോവ് ബീച്ചുകളിലേക്ക് തിരയടിക്കുന്നുണ്ട്.

English Summary:

Tourists are banned from swimming at Kovalam Beach due to powerful waves caused by approaching Cyclone Fengal. Red flags and warning signs are in place as a safety precaution, and a potential sandstorm is also a concern.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com