എസ്‍യുടി ആശുപത്രിക്ക് 'ബെസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സ്‌ട്രോക്ക് കെയര്‍ പുരസ്കാരം'
Mail This Article
×
തിരുവനന്തപുരം∙ 'ബെസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സ്‌ട്രോക്ക് കെയര്‍' പുരസ്കാരം പട്ടം എസ്‍യുടി ആശുപത്രിയില്‍ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്. 'റിലീവ' എന്ന വിഖ്യാതമായ റീഹാബിലിറ്റേഷന്‍ ചെയ്‌നുമായി ചേര്‍ന്നാണ് ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്റർ പ്രവർത്തിക്കുന്നത്,
നവംബര്‍ 30ന് ഡല്‍ഹി ഹിയാത്ത് റീജന്‍സിയില്‍ വച്ച് നടന്ന നാഷണല്‍ സ്‌ട്രോക്ക് കണ്‍വെന്‍ഷന്‍ ആണ് അവാര്‍ഡ് ദാനത്തിന് വേദിയായത്. എസ്‍യുടി സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ആശുപത്രിക്ക് വേണ്ടി പ്രശസ്ത വാസ്‌ക്കുലര്‍ സര്‍ജന്‍ ഡോ. എം ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
English Summary:
SUT Hospital's Physiotherapy and Rehabilitation Center, in collaboration with ReLiva, has earned the prestigious 'Best Rehabilitation Center for Stroke Care' award in South India. The recognition was bestowed at the National Stroke Convention held in Delhi, highlighting the center's commitment to providing exceptional stroke care.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.