തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.
കാലാവസ്ഥ
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
അറിയിപ്പ്
അധ്യാപക ഒഴിവ്
കല്ലമ്പലം∙ ആലംകോട് ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം 4ന് രാവിലെ 10.30ന്.
വിളവൂർക്കൽ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും. ഫോൺ : 8281637194
വെറ്ററിനറി സർജൻ
തിരുവനന്തപുരം ∙ ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി നിലവിൽ ഒഴിവുള്ള കിളിമാനൂർ, ആറ്റിങ്ങൽ, പാറശാല എന്നീ ബ്ലോക്കുകളിൽ വെറ്ററിനറി സർജൻമാരെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 5ന് 10.30 ന് തമ്പാനൂർ എസ്എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ നടക്കും. 0471-2330736.
10ന് അവധി
വെള്ളറട∙ കരിക്കാമൻകോട് വാർഡ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 10ന് വാർഡിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും ജില്ലാകലക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 9നും 10നും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 11നും പ്രാദേശിക അവധി ആയിരിക്കും.