ADVERTISEMENT

ബാലരാമപുരം∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽപാതയിൽ മുതുവല്ലൂർക്കോണത്ത് റെയിൽപാളത്തിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് അൽപനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് അതുവഴി സഞ്ചരിക്കുകയായിരുന്ന കൊല്ലം–നാഗർകോവിൽ മെമു പിടിച്ചിട്ടു. ബാലരാമപുരം റെയിൽവേ തുരങ്കത്തിനു സമീപം മേൽപാലത്തിന്റെ നിർമാണം നടക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞുവീണത്. ഈ സമയം അതുവഴി സഞ്ചരിക്കേണ്ട മറ്റ് ട്രെയിനുകൾ തിരുവനന്തപുരം, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ പിടിച്ചിട്ടു.

English Summary:

A landslide at Muthuvallurkonam on the Thiruvananthapuram-Kanyakumari railway line caused a temporary disruption in train services. Authorities are working to clear the debris and restore normal train operations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com