സീനിയർ അഭിഭാഷകർക്ക് പെൻഷൻ: റിപ്പോർട്ട് തേടി നിയമവകുപ്പ്
Mail This Article
തിരുവനന്തപുരം∙ സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയോട് നിയമവകുപ്പ് റിപ്പോർട്ട് തേടി. അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ് സ്കീം ഏർപ്പെടുത്തുക, 40 വർഷത്തെ പ്രാക്ടീസിനുശേഷം കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ടിൽ നിന്നും ആനുകൂല്യങ്ങൾപറ്റി വിരമിച്ചശേഷവും പ്രാക്ടീസ് തുടരാൻ അനുവദിക്കുന്ന രീതിയിൽ കേരള അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് ആക്ട് ഭേദഗതി ചെയ്യുക, വെൽഫയർ തുക 25 ലക്ഷമാക്കി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഹൈക്കോടതിയിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഗവ. പ്ലീഡറായിരുന്ന മുതിർന്ന അഭിഭാഷകൻ പി.റഹിം നിയമവകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പ് റിപ്പോർട്ട് തേടിയത്.