അപൂർവ രോഗത്തെ അതിജീവിക്കാൻ സഹായിക്കുമോ?
Mail This Article
തിരുവനന്തപുരം∙ ശരിയായി ഭക്ഷണം പോലും കഴിക്കാനാകാത്ത അപൂർവ രോഗാവസ്ഥ. മൊസൈക് ടേണേഴ്സ് ബിൽഡ്രോം എന്ന രോഗം ബാധിച്ച അപർണ (16) ജന്മനാ കിടപ്പിലാണ്. 16 വയസ്സായെങ്കിലും 6–7 വയസ്സിന്റെ ശരീരവളർച്ചയേ ആയിട്ടുള്ളൂ. ശ്വാസക്കുഴലിന് വികസനം ഇല്ലാത്തതിനാൽ ദ്രാവക രൂപത്തിലുള്ള ആഹാരമാണ് കഴിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഹൃദയത്തിന്റെ വാൽവിന് തകരാർ ഉള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. മതിയായ ശരീരഭാരം ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനാവുന്നില്ല. ന്യൂഡൽഹിയിൽനിന്നു വരുത്തുന്ന ഗ്രോത്ത് ഹോർമോണിന്റെ കുത്തിവയ്പാണ് അപർണയ്ക്ക് ഇപ്പോൾ നൽകുന്നത്. ഇതിനായി മാസം 50,000 രൂപയാണ് ചെലവ്. ഇനിയും ഒരു വർഷം കൂടി കുത്തിവയ്പ് തുടരണം.
ഇതിനോടകം 20 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവായി. അമ്മ പ്രവീണ ജയനാണ് അപർണയുടെ കാര്യങ്ങൾ നോക്കുന്നത്. വീടും വസ്തുവും പണയപ്പെടുത്തിയാണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്തിയത്. ഇപ്പോൾ വീട് ജപ്തിയുടെ വക്കിലാണ്. മകളുടെ ചികിത്സാ ചെലവ് കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. സാമ്പത്തിക സഹായത്തിന് അപർണയുടെയും പ്രവീണയുടെയും പേരിൽ എസ്ബിഐ പൂങ്കുളം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. പ്രവീണ ജയന്റെ പേരിലാണ് ഗൂഗിൾ പേ നമ്പർ. പൂങ്കുളം വാർഡ് കൗൺസിലർ പ്രമീള കൺവീനറായി ചികിത്സാ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായത്തിന്ബാങ്ക്: എസ്ബിഐ പൂങ്കുളം ശാഖ
അക്കൗണ്ട് നമ്പർ: 35544143521
ഐഎഫ്എസ്‌സി: SBIN0010595
ഫോൺ നമ്പർ: 8078310886
ഗൂഗിൾപേ: 8078310886