വൈദ്യുതി നിരക്ക് വർധന: പ്രതിഷേധം ശക്തം
Mail This Article
കല്ലമ്പലം∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ തോട്ടക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് തോട്ടക്കാട് ദിലീപ് നേതൃത്വം നൽകി. മണിലാൽ സഹദേവൻ, ഇന്ദിര സുദർശനൻ, ജി. മണിലാൽ, ജയേഷ് കടുവയിൽ, മജീദ് ഈരാണി തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലമ്പലം∙ വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു കുടവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എ.താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.പി സുഗതൻ ഉദ്ഘാടനം ചെയ്തു. എൻ.സന്തോഷ് കുമാർ, കുടവൂർ നിസാം, എസ്.ആർ.ഹാരിസ്, നാസർ കെട്ടിടം മുക്ക്, ആസിഫ് കടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലമ്പലം∙ വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ബിജെപി നാവായിക്കുളം എതുക്കാട് ജംക്‌ഷനിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു. പൈവേലിക്കോണം ബിജു,ഐ.ആർ.രാജീവ്,മുല്ലനല്ലൂർ ശ്രീകുമാർ,രാജീവ് ചിറ്റായിക്കോട്,പ്രകാശ് പൊന്നറ തുടങ്ങിയവർ പ്രസംഗിച്ചു.
ആറ്റിങ്ങൽ∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഡിസിസി അംഗം ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ നേതൃത്വം നൽകി.
ആറ്റിങ്ങൽ∙ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ആർ.എസ്. പ്രശാന്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.രാജേഷ്, വിനയൻ മേലാറ്റിങ്ങൽ, എസ്.ഷാജി, കെ.ജയകുമാർ, എസ്.മാഹിൻ, ടി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.