തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
കിറ്റ്സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫിസ് അസോസിയേറ്റ്, മൾട്ടി കുസീൻ കുക്ക്, മൾട്ടി സ‌്കിൽ ഹോസ്‌പിറ്റാലിറ്റി എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് 19 വരെ അപേക്ഷിക്കാം. www.kittsedu.org
സഹകാരി ധർണ ഇന്ന്
തിരുവനന്തപുരം∙ സഹകരണ മേഖലയെ തകർക്കുന്ന സർക്കാർ, കേരള ബാങ്ക് നടപടികൾക്കെതിരെ ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സഹകാരി ധർണ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
വർക്കല താലൂക്ക് അദാലത്ത് ഇന്ന്
വർക്കല ∙ ‘കരുതലും കൈത്താങ്ങും’ വർക്കല താലൂക്ക്തല അദാലത്ത് ഇന്ന് രാവിലെ 10 ന് വർക്കല എസ്എൻ കോളജിൽ നടക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയി, ഒ.എസ്.അംബിക എന്നിവർ പങ്കെടുക്കും. അദാലത്തിൽ ഇന്നലെ വരെ 526 അപേക്ഷകളാണ് ലഭിച്ചത്.
ഒഴിവ്
സ്കൂൾ ബസ് ഡ്രൈവർ
കിളിമാനൂർ∙ കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിൽ താൽക്കാലിക അടിസ്ഥാനത്തിൽ സ്കൂൾ ബസ് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം 18ന് വൈകിട്ട് 3ന്.
ഡോക്ടർ
കിളിമാനൂർ∙ കേശവപുരം ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. എംബിബിഎസ്, ബിരുദം, കേരള മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ഉള്ളവർക്ക് പങ്കെടുക്കാം. അഭിമുഖം 24ന് രാവിലെ 10.30ന്.